ഒരു All India യാത്രാനുഭവം 😍
-Vijesh PV (1st BA Sociology)

എന്റെഒരുആഗ്രഹമമായിരുന്നു all India trip പോവണമെന്ന്. പക്ഷെ trip പോകണമെങ്കിൽ10thപാസാകണമെന്ന് പറഞ്ഞു. ആ ഒരു ആഗ്രഹത്തിന്റെ പുറത്താണ് വാശിക്കൊണ്ട് ഞാൻ 10th പഠിച്ച് പാസ്സായത് അങ്ങനെ ഞാൻ all India ട്രിപ്പിന് ഉണ്ടെന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി. അതുകഴികഴിഞ്ഞ് യാത്ര പോവുന്ന ദിവസവും വന്നു അങ്ങോട്ട് പോവുമ്പോൾ എന്തൊക്കെ കൊണ്ടുപോകണം പിന്നെ നമ്മുടെ സുരക്ഷക്ക് വേണ്ടിയുള്ള കാര്യങ്ങളും വേണമെന്ന് അവിടേക്ക് പോയാൽ ആരും ഒറ്റക്ക് ഒന്നും നടക്കണ്ട എല്ലാവരും ഒരുമിച്ചു നടക്കണമെന്ന് പറഞ്ഞുതന്നു. ആവശ്യമുള്ള സാധനങ്ങൾ വാങ്ങി യാത്ര പോവുന്ന അന്ന് തന്നെ എല്ലാം ഞാൻ പാക്ക് ചെയ്തു കഴിഞ്ഞു.
അങ്ങനെ അന്നത്തെ ദിവസം 3:30time ആണ് ഹോസ്റ്റലിൽ നിന്ന് ഞങ്ങൾ പുറപ്പെടുന്നത് ബസ്സിന്റെ അകത്തു കയറിയപ്പോൾ തന്നെ പാട്ട് ഇടാൻ പറഞ്ഞു എല്ലാവരും ബസ്സിൽ കുറച്ചു നേരം തുള്ളാൻ തുടങ്ങി. കളിച്ചുമടുത്തപ്പോൾ നിർത്തി എല്ലാവരും അവരുടെ സീറ്റിൽ പോയി ഉറങ്ങാൻ തുടങ്ങി ഞാനുംഉറങ്ങി. ഉറങ്ങി എണീറ്റ ഉടനെ പുറത്തേക്ക് നോക്കുമ്പോൾ എറണാകുളം എത്തി അപ്പോൾ എനിക്ക് വിശക്കാൻ തുടങ്ങി. സാർ ചോദിച്ചു വിശക്കുന്നുണ്ടോ എന്ന് എല്ലാവരോടും വിശക്കുന്നുണ്ട് എന്ന് പറഞ്ഞു അങ്ങനെ ഏതൊരു ചെറിയക്ക്ടയിലേക്ക് ബസ്സ് നിർത്തി എല്ലാവരും ബസ്സിൽ നിന്ന് പുറത്തേക്ക് ഇറങ്ങി കടയിലേക്ക് പോയി. എന്താണ് വേണ്ടേ എന്ന് സാർ ചോദിച്ചു ഇഷ്ടമുള്ളത് കഴിച്ചോളു ഞാൻ ഒരു മൊട്ടപപ്സ് വാങ്ങി അത് കഴിച്ചു കഴിഞ്ഞിട്ട് പിന്നെയും ബസ്സിൽ കയറി എറണാകുളത്ത് ഒരു ഹോട്ടലിൽ എത്തി അവിടുന്ന് ഇറങ്ങി റൂമിൽ പോയി ഫ്രഷായി പിന്നെയും ഭക്ഷണം കഴിക്കാൻ പോയി.കഴിച്ചുക്കഴിഞ്ഞിട്ട് അപ്പോൾ തന്നെ ഫോട്ട് കൊച്ചിയിലേക്ക് പുറപ്പെട്ടു. അവിടെ എത്തി എത്തിയതിനുശേഷം ബോട്ടിൽ കയറി രണ്ടുമൂന്നു റൗണ്ട് ചുറ്റിക്കറങ്ങി അതുവല്ലാത്തൊരു അനുഭവം തന്നെ. ഒരു ദിവസം അവിടുത്തെ ഹോട്ടലിൽ നിന്ന് പിറ്റേന്ന് രാവിലെ എണിറ്റു ഫ്രഷായി break fast കഴിച്ചു എല്ലാം പാക് ചെയ്തു ബസിൽ കയറി നേരെ കൊച്ചി വിമാനത്താവളത്തിൽ എത്തി അവിടെന്ന് ടിക്കറ്റ് എടുത്ത് ചെക്കപ്പ് കഴിഞ്ഞ് നേരെ പോയത് വിമാനത്തിന്റെ ഉള്ളിലേക്ക് ആണ് ഞങ്ങൾ എല്ലാവരും കരുതിയത് ഗ്രൗണ്ടിൽ നിന്നായിരിക്കും എന്ന് പക്ഷെ അങ്ങനെ അല്ലായിരുന്നു.
അതിനുള്ളിൽ കയറിയാൽ വിന്റോ സീറ്റ് വേണമെന്ന് മനസ്സിൽ കരുതി ആഗ്രഹിച്ചതുപോലെ എനിക്ക് വിന്റോ സീറ്റ് ലഭിച്ചു. വിമാനം സ്റ്റാർട്ട് ചെയ്തു മുകളിലേക്ക് ഉണർന്നപ്പോൾ ചെറുതായിട്ട് ഞാൻ ഭയന്നുപക്ഷെ രണ്ടുമൂന്ന് സ്റ്റുഡന്റ്സ് പേടിച് അലറി .രണ്ടുമണിക്കൂർ യാത്രമായിരുന്നു കുറച്ചു കൂടി മുകളിലേക്ക് ഉണർന്നപ്പോൾ വിന്റോയിലൂടെ തായോട്ട് നോക്കുമ്പോൾ എല്ലാം ചെറുതിയിട്ടക്കാണുന്നത് വിമാനത്തിന്റെ അകത്തു എല്ലാ സംവിധാനം ഉണ്ട്. കുറച്ചു മണിക്കൂർ ഞാൻ ഉറങ്ങിപ്പോയി അങ്ങനെ ഡെൽഹിയിൽ എത്തി പുറത്ത് ഇറങ്ങിനോക്കുമ്പോൾ എല്ലാം മഞ്ഞുമൂടി ഒന്നും ശരിക്കും കാണാൻ സാധിക്കുനില്ല. അവിടുത്തെ വായു ശ്വസിക്കാൻ പോലും വയ്യ അത്രക്കും പുക നിറഞ്ഞിരിക്കുന്നു. ഹോട്ടലിൽ എത്തിയപ്പോൾ ഒരു സമാധാനം ഉണ്ടായി. പിന്നെ ഫ്രഷായി ഭക്ഷണം കഴിച്ചു കഴിച്ചുകഴിഞ്ഞിട്ട് പിന്നെയും ട്രിപ്പ് തുടങ്ങി ഇന്ത്യ ഗെറ്റ് കണ്ടു അവിടേക്ക് ഇറങ്ങി നടന്നു കുറയെ ഫോട്ടോസ് എടുത്ത് അങ്ങനെ അടുത്ത സ്ഥലം താജ്മഹൽ, ചെങ്കോട്ട, ആഗ്ര, മുംബൈ ഗേറ്റ് etc... ഷാറുഗാന്റെ വീടുക്കണ്ടു. ഇന്ന് പോവുന്നതാണെങ്കിൽ അതിന്റെ തലേ ദിവസം മുംബൈ വണ്ടർല കയറി കുറയെ നേരം വെള്ളത്തിൽ കളിച്ചു ബാക്കിയുള്ള സ്ഥലങ്ങിൽ കേറി അടിച്ചുപൊളിച്ചു. പിറ്റേന്ന് കേരളത്തിലേക്ക് തിരിച്ചു പോവാനായ സമയത്ത് സാധനങ്ങൾ വാങ്ങിക്കഴിഞ്ഞു ട്രെയിൻ കയറി എല്ലാവരും വേർപിരിയുന്ന ദിവസം കൂടി ആയിരുന്നു അങ്ങനെ കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ എത്തി ഞങ്ങളെ കൊണ്ടുപോവാൻ ബസ്സ് കാത്തിരുന്നു ബസ്സിൽ കയറി നേരെ വയനാട്ടിലേക്ക് വന്നു.
ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരു യാത്രയായിരുന്നു എനിക്ക് അത്❤️
Comments
Post a Comment